Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jantar Mantar

ഇ20 ​എ​ഥനോ​ൾ ന​യം 'ബേ​ഠാ ബ​ഢാ​വോ' ആ​ന്ദോ​ള​നെ​ന്ന് തെ​ഹ്‌​സീ​ൻ പൂ​ന​വാ​ല; നി​തി​ൻ ഗ​ഡ്‌​ക​രി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ർ​ബ​ന്ധി​ത ഇ20 ​എ​ഥ​നോ​ൾ ബ്ലെ​ൻ​ഡ​ഡ് പെ​ട്രോ​ൾ ന​യ​ത്തി​നെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​വു​മാ​യി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ തെ​ഹ്‌​സീ​ൻ പൂ​ന​വാ​ല രം​ഗ​ത്ത്. കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്‌​ക​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഈ ​ന​യം സാ​ധാ​ര​ണ​ക്കാ​രാ​യ വാ​ഹ​ന ഉ​ട​മ​ക​ളെ വ​ഞ്ചി​ക്കു​ന്ന​താ​ണെ​ന്നും, ഇ​ത് സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ നേ​ട്ടം മാ​ത്രം ല​ക്ഷ്യ​മി​ട്ടു​ള്ള 'ബേ​ഠാ ബ​ഢാ​വോ'​ആ​ന്ദോ​ള​നാ​ണെ​ന്നും പൂ​ന​വാ​ല ആ​രോ​പി​ച്ചു.

ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ദ​റി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് അ​ദ്ദേ​ഹം ഈ ​പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. വാ​ഹ​ന ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ ഏ​ത് ഇ​ന്ധ​നം ഉ​പ​യോ​ഗി​ക്ക​ണം എ​ന്ന് തീ​രു​മാ​നി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം ഉ​ണ്ടാ​യി​രി​ക്ക​ണം. എ​ന്നാ​ൽ, യാ​തൊ​രു മു​ൻ​ക​രു​ത​ലോ സു​താ​ര്യ​ത​യോ ഇ​ല്ലാ​തെ ഇ20 ​പെ​ട്രോ​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ഇ​ത് വാ​ഹ​ന​ങ്ങ​ളു​ടെ എ​ൻ​ജി​നു​ക​ൾ​ക്ക് വ​ലി​യ കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ക​യും മൈ​ലേ​ജ് ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

എ​ഥ​നോ​ൾ ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ൽ വ​ൻ​കി​ട​ക്കാ​ർ​ക്ക് ലാ​ഭ​മു​ണ്ടാ​ക്കാ​ൻ വേ​ണ്ടി​യാ​ണ് സ​ർ​ക്കാ​ർ ഇ​ത്ത​ര​മൊ​രു ന​യം തി​ര​ക്കി​ട്ട് ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും, ഇ​തി​ന്‍റെ യ​ഥാ​ർ​ത്ഥ ഗു​ണ​ഭോ​ക്താ​ക്ക​ൾ സാ​ധാ​ര​ണ​ക്കാ​ര​ല്ലെ​ന്നും പൂ​ന​വാ​ല പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന്‍റെ ഈ ​ന​യ​ത്തി​നെ​തി​രെ പോ​ലീ​സ് നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ക​വെ​ക്കാ​തെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും, ആ​വ​ശ്യ​മെങ്കിൽ മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ന്നി​ലേ​ക്ക് പ്ര​തി​ഷേ​ധം മാ​റ്റു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. 'ഹ​മാ​രാ ഗാ​ഢി, ഹ​മാ​ര ഹ​ഖ്' (ന​മ്മു​ടെ വാ​ഹ​നം ന​മ്മു​ടെ അ​വ​കാ​ശം) എ​ന്ന പ്ര​തി​ഷേ​ധ പ്ല​ക്കാ​ർ​ഡു​ക​ളും ഉ​യ​ർ​ത്തി​യാ​ണ് ഇ​വ​രു​ടെ സ​മ​രം.

 

National

പാ​റ്റ​ക​ൾ പി​ന്നോ​ട്ടി​ല്ല; ജ​ന്ത​ർ​മ​ന്ത​റി​ൽ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ ത​ല​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധം തു​ട​ർ​ന്ന് കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ജ​ന്ത​ർ​മ​ന്ത​റി​ൽ ശ​നി​യാ​ഴ്ച രാ​ത്രി മു​ഴു​വ​ൻ പ്ര​തി​ഷേ​ധം തു​ട​ർ​ന്നി​രു​ന്നു. പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യെ​ങ്കി​ലും പ്ര​തി​ഷേ​ധ​ക്കാ​ർ പി​രി​ഞ്ഞു​പോ​കാ​ൻ ത​യാ​റാ​യി​ല്ല.

കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​യ്ക്കാ​തെ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ത​യാ​റ​ല്ലെ​ന്നാ​ണ് പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രു​ടെ നി​ല​പാ​ട്. രാ​വി​ലെ കൂ​ടു​ത​ൽ ആ​ളു​ക​ളോ​ട് ജ​ന്ത​ർ മ​ന്ത​റി​ൽ എ​ത്തി​ച്ചേ​രാ​ൻ ആ​ഹ്വാ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

രാ​വി​ലെ ഒ​ൻ​പ​തോ​ടെ പ്ര​തി​ഷേ​ധ​ക്കാ​രോ​ട് ജ​ന്ത​ർ മ​ന്തി​റി​ൽ എ​ത്താ​നാ​ണ് ആ​ഹ്വാ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സി​ജെ​പി നേ​താ​ക്ക​ളു​മാ​യി ഡ​ൽ​ഹി പോ​ലീ​സ് ച​ർ​ച്ച ന​ട​ത്തും. അ​തേ​സ​മ​യം ക​ന​ത്ത സു​ര​ക്ഷ​യി​ൽ ഇ​ന്ന് നീ​റ്റ് യു​ജി പു​നഃ​പ​രീ​ക്ഷ ന​ട​ത്തും.

 

National

സി​ജെ​പി പി​ന്നോ​ട്ടി​ല്ല; രാ​പ്പ​ക​ൽ സ​മ​രം പ്ര​ഖ്യാ​പി​ച്ചു, ഡ​ൽ​ഹി​യി​ൽ ക​ന​ത്ത ജാ​ഗ്ര​ത

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വെ​ക്കു​ന്ന​ത് വ​രെ ജ​ന്ത​ർ മ​ന്ത​റി​ലെ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച് സി​ജെ​പി. ജ​ന്ത​ർ മ​ന്ത​റി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധം ഞാ​യ​റാ​ഴ്ച രാ​വി​ലെ വ​രെ നീ​ട്ടി​യ​താ​യി സി​ജെ​പി നേ​താ​വ് അ​ഭി​ജി​ത് ദീ​പ​കെ അ​റി​യി​ച്ചു

സ​മ​ര​ത്തി​ന് പോ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക​ന​ത്ത നാ​ട​കീ​യ രം​ഗ​ങ്ങ​ളും ആ​ശ​ങ്ക​യു​മാ​ണ് ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​നു​വ​ദി​ച്ച സ​മ​യം അ​വ​സാ​നി​ച്ചാ​ൽ ഉ​ട​ൻ ത​ന്നെ പ്ര​തി​ഷേ​ധ​ക്കാ​ർ വേ​ദി വി​ട്ടു​പോ​ക​ണ​മെ​ന്ന് പോ​ലീ​സ് ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ പോ​ലീ​സി​ന്‍റെ വി​ല​ക്ക് ത​ള്ളി​യ അ​ഭി​ജി​ത് ദീ​പ്കെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും സ​മ​ര​വേ​ദി വി​ട്ടു​പോ​ക​രു​തെ​ന്ന് പ്ര​വ​ർ​ത്ത​ക​രോ​ട് ആ​ഹ്വാ​നം ചെ​യ്തു. പോ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ചാ​ലും രാ​ത്രി​യി​ലും ജ​ന്ത​ർ മ​ന്ത​റി​ൽ സ​മ​രം തു​ട​രു​മെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ. എ​ല്ലാ​വ​രോ​ടും ജ​ന്ത​ർ മ​ന്ത​റി​ൽ എ​ത്താ​ൻ പ്ര​തി​ഷേ​ധ​ക്കാ​ർ ആ​ഹ്വാ​നം ചെ​യ്‌​തു.

ഇ​തി​നി​ടെ പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി ച​ർ​ച്ച​ക്ക് ത​യാ​റാ​ണെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചെ​ങ്കി​ലും സി​ജെ​പി ഇ​ത് ത​ള്ളി​ക്ക​ള​ഞ്ഞു. സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച​ക്ക് ത​യ്യാ​റാ​ണെ​ന്നും എ​ന്നാ​ൽ മ​ന്ത്രി​യു​ടെ രാ​ജി​ക്ക് ശേ​ഷം മാ​ത്ര​മാ​യി​രി​ക്കും ച​ർ​ച്ച​യെ​ന്നാ​ണ് ദീ​പ്കെ വ്യ​ക്ത​മാ​ക്കി​യ​ത്.

National

അംബേദ്കറിന്‍റെ പുസ്തകം ഉയർത്തിപ്പിടിച്ച് അഭിജീത് ദീപ്കെ; ഇനി ജന്തർ മന്ദറിലേക്ക്

ന്യൂഡൽഹി: രാവിലെ ഡൽഹി വിമാനത്താവളത്തിൽ എത്തിയ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ വിമാനത്താവളത്തിന് പുറത്തിറങ്ങി. അംബേദ്കറിന്‍റെ ആത്മകഥാ പുസ്തകം ഉയർത്തിപ്പിടിച്ചാണ് അഭിജീത് ദീപ്കെ വിമാനത്താവളത്തിന് പുറത്തേക്ക് വന്നത്. വിദ്യാഭ്യാസമന്ത്രി രാജിവച്ചേ പറ്റൂ എന്ന് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.

പ്രതിഷേധത്തിന് അനുമതി ലഭിച്ചതിനാൽ അഭിജീത് ദീപ്കെ ജന്തർ മന്ദറിലേക്കാണ് പോകുന്നത്. പ്രതിഷേധക്കാരോട് അങ്ങോട്ട് എത്തണമെന്ന് സിജെപി അറിയിച്ചിട്ടുണ്ട്.

രാവിലെ 7.37നാണ് ഇന്ത്യയിൽ എത്തിയ വിവരം അഭിജീത് ദീപ്കെ ഇന്ത്യയിൽ എത്തിയ വിവരം സാമൂഹ്യമാധ്യമ പോസ്റ്റ് വഴി അറിയിച്ചത്. വിമാനത്താവളത്തിൽ എത്തിയ അഭിജീത് ദീപ്കെയെ നേരിട്ട് കണ്ട് പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടാണ് കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്തറിൽ പരസ്യ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിപിഐ ദേശീയ കൗൺസിൽ അം​ഗം ആനി രാജ, അഭിനേതാവ് പ്രകാശ് രാജ്, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് തുടങ്ങിയ പ്രമുഖർ സിജെപിയുടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പ്രതിഷേധത്തെ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. ഡൽഹി പോലീസ് തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരുടെ വസതിക്കും അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

National

ദേശീയ പണിമുടക്ക്: ജന്തർ മന്തറിൽ പ്രതിഷേധം

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര ട്രേ​​​ഡ് യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​ടെ സം​​​യു​​​ക്ത സ​​​മി​​​തി ആ​​​ഹ്വാ​​​നം ചെ​​​യ്ത ദേ​​​ശീ​​​യ പ​​​ണി​​​മു​​​ട​​​ക്കി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഡ​​​ൽ​​​ഹി​​​യു​​​ടെ സ​​​മ​​​ര​​​ഭൂ​​​മി​​​യാ​​​യ ജ​​​ന്ത​​​ർ മ​​​ന്ദ​​​റി​​​ൽ പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ന്നു.

വി​​​വി​​​ധ തൊ​​​ഴി​​​ലാ​​​ളി യൂ​​​ണി​​​യ​​​നു​​​ക​​​ളോ​​​ടൊ​​​പ്പം കാ​​​ർ​​​ഷി​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളും സ​​​മ​​​ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ വി​​​വി​​​ധ ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധ​​​മു​​​യ​​​ർ​​​ത്തി. തൊ​​​ഴി​​​ൽ കോ​​​ഡു​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ക്കു​​​ക, മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി തൊ​​​ഴി​​​ലു​​​റ​​​പ്പ് നി​​​യ​​​മം പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ക, ക​​​ര​​​ട് വി​​​ത്ത് ബി​​​ല്ലും വൈ​​​ദ്യു​​​തി ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലും പി​​​ൻ​​​വ​​​ലി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​യ​​​ർ​​​ന്ന സ​​​മ​​​ര​​​ത്തി​​​ൽ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ വി​​​വി​​​ധ സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​ര​​​ണ ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ​​​യും ഇ​​​ന്ത്യ-​​​അ​​​മേ​​​രി​​​ക്ക ക​​​രാ​​​റി​​​നെ​​​തി​​​രേ​​​യും പ്ര​​​തി​​​ഷേ​​​ധ​​​മു​​​ണ്ടാ​​​യി.

രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള വി​​​വി​​​ധ സം​​​ഘ​​​ട​​​നാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​മ​​​ട​​​ക്ക​​​മു​​​ള്ള നൂ​​​റു​​​ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ൾ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ജ​​​ന്ത​​​ർ മ​​​ന്ദ​​​റി​​​ൽ അ​​​ണി​​​നി​​​ര​​​ന്നി​​​രു​​​ന്നു.

National

എ​പ്‌​സ്റ്റീ​ൻ ഫ​യ​ൽ വെ​ളി​പ്പെ​ടു​ത്ത​ൽ: ജ​ന്ത​ർ മ​ന്ത​റി​ൽ സം​ഘ​ർ​ഷം

ന്യൂ​ഡ​ൽ​ഹി: അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ വി​വാ​ദ​മാ​യ ജെ​ഫ്രി എ​പ്‌​സ്റ്റീ​ൻ കേ​സി​ലെ ര​ഹ​സ്യ രേ​ഖ​ക​ളി​ൽ ഇ​ന്ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ണ്ടെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ ഡ​ൽ​ഹി​യി​ൽ വ​ൻ പ്ര​തി​ഷേ​ധം. ഇ​ന്ത്യ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ഉ​ദ​യ് ഭാ​നു ചി​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ ജ​ന്ത​ർ മ​ന്ത​റി​ൽ സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ടു.

എ​പ്‌​സ്റ്റീ​ൻ ഫ​യ​ലു​ക​ളി​ലെ 'ഇ​ന്ത്യ​ൻ ബ​ന്ധ​ങ്ങ​ളെ' കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ജ​ന്ത​ർ മ​ന്ത​റി​ൽ നി​ന്നാ​ണ് ഉ​ദ​യ് ഭാ​നു ചി​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ച​ത്. മാ​ർ​ച്ച് മു​ന്നോ​ട്ട് നീ​ങ്ങി​യ​തോ​ടെ ഡ​ൽ​ഹി പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ നി​ര​ത്തി ത​ട​ഞ്ഞു. ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ മു​ന്നേ​റാ​ൻ ശ്ര​മി​ച്ച​ത് പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലു​ള്ള ഉ​ന്തും ത​ള്ളും സം​ഘ​ർ​ഷ​വും സൃ​ഷ്ടി​ച്ചു.

അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ഉ​ന്ന​ത​ർ ഉ​ൾ​പ്പെ​ട്ട ഈ ​കേ​സി​ൽ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ആ​രു​ടെ​യൊ​ക്കെ പേ​രു​ക​ളു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ഭ​യ​പ്പെ​ടു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് ഉ​ദ​യ് ഭാ​നു ചി​ബ് ചോ​ദി​ച്ചു. വി​ഷ​യ​ത്തി​ൽ സു​താ​ര്യ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് ഉ​ദ​യ് ഭാ​നു ചി​ബ് ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളെ​യും നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രെ​യും പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നീ​ക്കി.

 

 

 

Latest News

Corehub Up